നായകന്റെ ഇന്നിങ്‌സുമായി KL രാഹുല്‍ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ IPLലെ ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് വിജയം പൊരുതി നേടി. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയോടെ ഇറങ്ങിയ പഞ്ചാബ് മുന്‍ ചാപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു.